
കോട്ടയം. മഹാത്മാഗാന്ധി സർവകലാശാലയിൽ കായിക അടിസ്ഥാന സൗകര്യ വികസന പദ്ധതിയുടെ ആദ്യ ഘട്ടമായി അന്തർദേശീയ നിലവാരത്തിലുള്ള നാച്വറൽ ടർഫ് ഫുട്ബാൾ ഗ്രൗണ്ടിന്റെ നിർമാണത്തിന് തുടക്കമായി. പ്രോ വൈസ് ചാൻസലർ സി.ടി.അരവിന്ദകുമാർ നിർമാണോദ്ഘാടനം നിർവഹിച്ചു.
സംസ്ഥാന സർക്കാരിന്റെ പ്ലാൻ ഫണ്ടിൽനിന്ന് 2.74 കോടി രൂപ ചെലവിട്ട് നിർമിക്കുന്ന ഗ്രൗണ്ട് രണ്ടു ഘട്ടങ്ങളിലായാണ് പൂർത്തീകരിക്കുക. ഫ്ളഡ് ലൈറ്റിംഗ്, ഇന്റേണൽ ഡ്രെയിനേജ്, ആധുനിക സ്പ്രിങ്ക്ളറുകൾ തുടങ്ങിയവ ഇവിടെയുണ്ടാകും. സ്‌പോർട്സ് കേരള ഫൗണ്ടേഷനാണ് നിർമാണച്ചുമതല.
നിർമാണോദ്ഘാടനചടങ്ങിൽ സിൻഡിക്കേറ്റ് അംഗങ്ങളായ ഡോ.ബിജു തോമസ്, പ്രൊഫ.പി.ഹരികൃഷ്ണൻ, ഡോ.എ.ജോസ് തുടങ്ങിയവർ പങ്കെടുത്തു.