ഏഴാച്ചേരി: ഏഴാച്ചേരി സെന്റ് ജോൺസ് പള്ളിയുടെ 125ാം വാർഷികത്തോടനുബന്ധിച്ച് ഒരു കുടുംബത്തിന് വീടൊരുങ്ങുന്നു. ഏഴാച്ചേരി എസ്.എച്ച്. കോൺവെന്റ് സൗജന്യമായി നല്കിയ സ്ഥലത്താണ് വീട് നിർമ്മിച്ചത്. 28ന് രാവിലെ 10ന് പാലാ രൂപതാ മെത്രാൻ മാർ ജോസഫ് കല്ലറങ്ങാട്ട് വെഞ്ചരിപ്പുകർമ്മം നിർവഹിക്കും. എ.കെ.സി.സി രൂപതാ ഡയറക്ടർ റവ. ഫാ.ജോർജ് ഞാറക്കുന്നേൽ താക്കോൽദാനം നിർവഹിക്കും. ഏഴാച്ചേരി പള്ളി വികാരി ഫാ.ജോർജ് പള്ളിപ്പറമ്പിൽ, പാസ്റ്ററൽ അസി.റവ. ഫാ.ജോർജ് അമ്പഴത്തിങ്കൽ, സീറോ മലബാർ സഭ വക്താവ് സാജു അലക്‌സ്, എ.കെ.സി.സി യൂണിറ്റ് പ്രസിഡന്റ് ബിനോയി ജോസഫ്, വൈസ് പ്രസിഡന്റ് സോജൻ കവളക്കാട്ട്, സെക്രട്ടറി സജി പള്ളിയാരടിയിൽ, രൂപതാ പ്രതിനിധി അജോ തൂണുങ്കൽ, നിർമ്മാണ കമ്മറ്റി കൺവീനർ റോയി പള്ളത്ത് തുടങ്ങിയവർ പ്രസംഗിക്കും.