പാലാ: എസ്.എൻ.ഡി.പി യോഗം മീനച്ചിൽ യൂണിയൻ യുവതിയുവാക്കൾക്കായി നടത്തുന്ന പ്രീമാര്യേജ് കൗൺസലിംഗ് കോഴ്‌സ് ഇന്ന് ആരംഭിക്കും. മീനച്ചിൽ യൂണിയൻ പ്രാർത്ഥനാ ഹാളിൽ യൂണിയൻ കൺവീനർ എം.പി സെന്നിന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന സമ്മേളനത്തിൽ യൂണിയൻ ചെയർമാൻ എം.ബി ശ്രീകുമാർ കോഴ്‌സ് ഉദ്ഘാടനം ചെയ്യും. നാളെ വൈകിട്ട് 4ന് സമാപിക്കും. യൂണിയൻ വൈസ് ചെയർമാൻ ലാലിറ്റ് എസ്. തകടിയേൽ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യും. ബിജു പുളിക്കലേടം, ഡോ. ശരത് ചന്ദ്രൻ, രാജേഷ് പൊൻമല, സുരേഷ് പരമേശ്വരൻ, ഗ്രെയ്‌സ് ലാൽ എന്നിവർ ക്ലാസ് നയിക്കും.