മരങ്ങാട്ടുപിള്ളി: സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തിൽ ഭരണഘടനാ ദിനാചാരണവും ഭരണഘടനാ ക്വിസ് മത്സരത്തിൽ വിജയികളായ വിദ്യാർഥികൾക്ക് അവാർഡ് വിതരണവും ഇന്ന് 3.30ന് ബാങ്ക് ഓഡിറ്റോറിയത്തിൽ നടത്തും. പ്രസിഡന്റ് എം.എം തോമസ് മേൽവെട്ടം അദ്ധ്യക്ഷത വഹിക്കും. റിട്ട. ഡിസ്ട്രിക്ട് ജഡ്ജ് ഇമ്മാനുവൽ പി.കോലടി ഉദ്ഘാടനം ചെയ്യും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജോൺസൺ പുളിക്കിയിൽ, പഞ്ചായത്ത് പ്രസിഡന്റ് ബെൽജി ഇമ്മാനുവൽ, ബാങ്ക് വൈസ് പ്രസിഡന്റ് അജികുമാർ മറ്റത്തിൽ, ഭരണസമിതിയംഗം ജോസ് പൊന്നംവരിക്കയിൽ, സെക്രട്ടറി വിൻസ് ഫിലിപ്പ് തുടങ്ങിയവർ പ്രസംഗിക്കും.