കല്ലറ:ശ്രീശാരദക്ഷേത്രത്തിൽ ഡിസംബർ 4ന് പറവൂർ രാകേഷ് തന്ത്രിയുടെയും വൈക്കം നാഗമ്പൂഴിമന ഹരിഗോവിന്ദൻ നമ്പൂതിരിയുടെയും കാർമ്മികത്വത്തിൽ അഖില സർപ്പ പ്രതിഷ്ഠയും സർപ്പബലിയും നടക്കുമെന്ന് എസ്.എൻ.ഡി.പി യോഗം 121 ാം നമ്പർ കല്ലറ ശാഖ പ്രസിഡന്റ് പി.ഡി രേണുകൻ, സെക്രട്ടറി കെ.വി സുദർശനൻ എന്നിവർ അറിയിച്ചു. 4ന് രാവിലെ 6.30 ന് കലശപൂജ, 8ന് സർപ്പപ്രതിഷ്ഠ, തുടർന്ന് കലശാഭിഷേകം, നൂറും പാലും. വൈകിട്ട് 5.30 മുതൽ 7.30 വരെ സർപ്പബലി. വഴിപാടുകൾക്ക് :9539113245