
കോട്ടയം. നെഹ്രു സ്റ്റേഡിയത്തെ ദേശീയ നിലവാരത്തിലാക്കണമെന്ന് കേരളാ കോൺഗ്രസ് (എം) മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. ഇക്കാര്യത്തിൽ മുഖ്യമന്ത്രിക്ക് ഭീമഹർജി സമർപ്പിക്കാനും യോഗം തീരുമാനിച്ചു. പ്രസിഡന്റ് ജോജി കുറത്തിയാട്ടിന്റെ അദ്ധ്യക്ഷതയിൽ ഐസക്ക് പ്ലാപ്പള്ളി, മാലേത്ത് പ്രതാപചന്ദ്രൻ, രാജു ആലപ്പാട്ട്, ജോസ് പള്ളിക്കുന്നേൽ, ബിറ്റു വൃന്ദാവൻ, കിങ്സ്റ്റൺ രാജ, ഗൗതം.എൻ. നായർ, എൻ.എം.തോമസ്, തങ്കച്ചൻ വാലയിൽ, ബാബു മണിമലപ്പറമ്പൻ, രാഹുൽ രഘുനാഥ്, ഡോ.ജോർജ് ഏബ്രഹാം, മോൻസി മാളിയേക്കൽ, ജോ തോമസ്, ചീനിക്കുഴി, രാധാകൃഷ്ണൻ , എം.എം.തമ്പി, സിക്കു വർഗീസ്, സത്യൻ വി.എസ് , രൂപേഷ് ഏബ്രഹാം എന്നിവർ പ്രസംഗിച്ചു.