auto

പാമ്പാടി . ഓട്ടോ ഡ്രൈവറെ ആക്രമിച്ച കേസിൽ വെള്ളൂർ തൊണ്ണനാംകുന്നേൽ കണ്ണൻ (21), കണ്ണംകുളം ആരോമൽ (20), കൈതത്തറ റിറ്റൊമോൻ (21), കൊച്ചുപറമ്പിൽ അനുരാജ് (21) എന്നിവരെ പാമ്പാടി പൊലീസ് അറസ്റ്റ് ചെയ്തു. ഏഴാംമൈൽ സ്റ്റാൻഡിലെ ഓട്ടോറിക്ഷ ഡ്രൈവറായ ബാബുവിനെയാണ് ആക്രമിച്ചത്. ആരോമലും സുഹൃത്തുക്കളും ബാറിലേക്ക് പോകണമെന്ന് പറഞ്ഞ് ബാബുവിനെ ഓട്ടം വിളിച്ചു. യാത്രാമധ്യേ നാല് സുഹൃത്തുക്കളെ കൂടി ഓട്ടോയിൽ കയറ്റണമെന്ന് ആവശ്യപ്പെടുകയും പറ്റില്ലെന്ന് പറഞ്ഞതിലുള്ള വിരോധം മൂലം ഡ്രൈവറെ ആക്രമിക്കുകയായിരുന്നു. ആരോമൽ, റിറ്റൊമോൻ, അനുരാജ് എന്നിവർ പാമ്പാടി സ്റ്റേഷൻ പരിധിയിലെ സാമൂഹ്യവിരുദ്ധ പട്ടികയിൽ ഉൾപ്പെട്ടവരാണ്.