
കോട്ടയം. കുപ്രസിദ്ധ ഗുണ്ടയും നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയുമായ ഏറ്റുമാനൂർ പേരൂർ ഒഴുകയിൽ വിഷ്ണുവിനെ (25) കാപ്പാ നിയമപ്രകാരം കരുതൽ തടങ്കലിൽ അടച്ചു. ജില്ലാ പൊലീസ് മേധാവി കെ.കാർത്തികിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഇയാൾ വൈക്കം, ചങ്ങനാശ്ശേരി ഗാന്ധിനഗർ, പാലാ, ഏറ്റുമാനൂർ, കോട്ടയം ഈസ്റ്റ് സ്റ്റേഷനുകളിൽ കൊലപാതകശ്രമം, അടിപിടി, സംഘം ചേർന്ന് ആക്രമിക്കൽ, കഞ്ചാവ് കടത്ത് തുടങ്ങി നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ്. ഏറ്റുമാനൂർ പേരൂരിൽ ഉണ്ടായ അടിപിടി കേസിൽ ജില്ലാ ജയിലിൽ റിമാൻഡിൽ കഴിയവേയാണ് കാപ്പാ നിയമപ്രകാരം വിയ്യൂർ സെൻട്രൽ ജയിലിൽ അടച്ചത്.