പൊൻകുന്നം: എം.ജി സർവകലാശാല സ്‌കൂൾ ഓഫ് പ്യുവർ ആൻഡ് അപ്ലൈഡ് ഫിസിക്‌സിൽ നിന്നും ഭൗതികശാസ്ത്രത്തിൽ ഡോക്ടറേറ്റ് നേടിയ ചെറുവള്ളി മഞ്ഞപ്പള്ളിൽ ടി കൃഷ്ണപ്രിയയെ ഇന്ദിരാസ്മൃതി ട്രസ്റ്റിന്റെ നേതൃത്വത്തിൽ അനുമോദിച്ചു. മഞ്ഞപ്പള്ളിൽ തുളസീദാസിന്റെയും അഖില കുമാരി തുളസീദാസിന്റെയും മകളാണ് ടി.കൃഷിണപ്രിയ. ഇന്ദിരാ സ്മൃതി പുരസ്‌കാരവും സർട്ടിഫിക്കറ്റും ട്രസ്റ്റ് വൈസ് ചെയർമാൻ ടി.പി. രവീന്ദ്രൻപിള്ള സമ്മാനിച്ചു. ചെയർമാൻ അഡ്വ.ജോർജ് വി. തോമസ് അദ്ധ്യക്ഷത വഹിച്ചു. സമ്മേളനം ഗ്രാമപഞ്ചായത്തംഗം എം.ടി പ്രീത ഉദ്ഘാടനം ചെയ്തു. മറിയാമ്മ തോമസ്, മീനടം ഉണ്ണികൃഷ്ണൻ നമ്പൂതിരി, ശശി കുഴിമറ്റം, പ്രവീൺ മൂക്കനോലിൽ, പി.എച്ച്. കമാലുദ്ദീൻ, ടി. കൃഷ്ണപ്രിയ, ലൂസി ജോർജ്, സോമശേഖരൻനായർ കുഴിമറ്റം, ശ്യാം ബാബു എന്നിവർ സംസാരിച്ചു.