കോട്ടയം: ശിവഗിരി മഠത്തിന്റെയും ഗുരുധർമ്മ പ്രചരണസഭയുടെയും ആഭിമുഖ്യത്തിൽ ഡിസംബർ 23ന് നാഗമ്പടം ക്ഷേത്രത്തിലെ തേന്മാവിൻ ചുവട്ടിൽ നിന്നും ആരംഭിക്കുന്ന ശിവഗിരി തീർത്ഥാടന നവതി ആഘോഷങ്ങളുടെ ഭാഗമായുള്ള പദയാത്ര കുമരകം ശ്രീകുമാരമംഗലംക്ഷേത്രം, തണ്ണീർമുക്കം, മുഹമ്മ വിശ്വഗാജി മഠം, ആലപ്പുഴ, അമ്പലപ്പുഴ, പല്ലന കുമാരകോടി, വാരണപ്പള്ളി, ഓച്ചിറ, കൊല്ലം, കല്ലമ്പലം വഴി ശിവഗിരിയിൽ ഡിസംബർ 30ന് എത്തിച്ചേരും. പദയാത്രികരാകാൻ താല്പര്യമുള്ളവർ അറിയിക്കണമെന്ന് ഗുരുധർമ്മപ്രചരണസഭ കോട്ടയം ജില്ലാ സെക്രട്ടറി വി.വി. ബിജുവാസ്, സ്വാഗതസംഘം ചെയർമാൻ സി.ടി.അജയകുമാർ, ജനറൽ കൺവീനർ ചന്ദ്രൻ പുളിങ്കുന്ന്, പദയാത്രാ ക്യാപ്റ്റൻ എം.ഡി സലി എന്നിവർ അറിയിച്ചു. ഫോൺ: 9446713034,9446712603.