ചങ്ങനാശേരി: എസ്.എൻ.ഡി.പി യോഗം ചങ്ങനാശേരി യൂണിയന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന നിറവ് 2022 കിഴക്കൻ മേഖലാ സമ്മേളനം ഇന്ന് ഉച്ചക്ക് രണ്ടിന് കറുകച്ചാൽ ശ്രീനികേതൻ ഓഡിറ്റോറിയത്തിൽ നടക്കും. ചങ്ങനാശേരി യൂണിയൻ പ്രസിഡന്റ് ഗിരീഷ് കോനാട്ട് ഉദ്ഘാടനം ചെയ്യും. യൂണിയൻ സെക്രട്ടറി സുരേഷ് പരമേശ്വരൻ അദ്ധ്യക്ഷത വഹിക്കും. യോഗം അസി.സെക്രട്ടറി രാജൻ മഞ്ചേരി മുഖ്യപ്രഭാഷണം നടത്തും.
പൂർവകാല പ്രവർത്തകരെ യൂണിയൻ വൈസ് പ്രസിഡന്റ് പി.എം ചന്ദ്രനും സംരംഭകരെ യോഗം ഡയറക്ടർ ബോർഡ് മെമ്പർ എൻ.നടേശനും ആദരിക്കും. നിയുക്ത ഡയറക്ടർ ബോർഡ് മെമ്പർ സജീവ് പൂവത്ത്, യൂണിയൻ പഞ്ചായത്ത് കമ്മിറ്റി അംഗം അസിം വി.പണിക്കർ തുടങ്ങിയവർ പങ്കെടുക്കും. മേഖലാ കൺവീനർ എം.ബി വേണുഗോപാൽ സ്വാഗതവും, മേഖലാ ചെയർമാൻ എം.സുഭാഷ് നന്ദിയും പറയും.

കിഴക്കൻമേഖല സമ്മേളനത്തിൽ 46 കടയനിക്കാട്, 56 കങ്ങഴ, 57 നെടുംകുന്നം, 58 കറുകച്ചാൽ, 231 വാഴൂർ, 357 കാനം, 380 വെള്ളാവൂർ, 1128 വായ്പൂർ, 1145 വാഴൂർ, 1161 ചമ്പക്കര, 1378 കുളത്തൂർ പ്രയാർ, 2901 പുതുപ്പള്ളി പടവ്, 2902 നെടുംകുന്നം നോർത്ത്, 3081 ചാമംപതാൽ, 3236 കാരക്കാട്ടു കുന്ന്, 5212 മാന്തുരുത്തി എന്നീ ശാഖകൾ പങ്കെടുക്കും.

യൂണിയൻ യൂത്തമൂവുമെന്റ് ഭാരവാഹികളായ അജിത് മോഹൻ, രമേശ് കോച്ചേരി, അനിൽ കണ്ണാടി, ദിനു കെ.ദാസ്, ജില്ലാ ട്രഷറർ പ്രശാന്ത് മനന്താനം, യൂണിയൻ വനിതാസംഘം ഭാരവാഹികളായ ശോഭാ ജയചന്ദ്രൻ, കെ.എൽ ലളിതമ്മ, എം.എസ് രാജമ്മ, യൂണിയൻ സൈബർ സേന ഭാരവാഹികളായ വിപിൻ കേശവൻ, പി.ആർ സുരേഷ്, കേന്ദ്രസമിതി അംഗം സരുൺ ചേകവർ, യൂണിയൻ വൈദികയോഗം ഭാരവാഹികളായ ഷിബു ശാന്തി, ജിനിൽ ശാന്തി, മൈക്രോഫൈനാൻസ് കോർഡിനേറ്റർ പി.എസ് കൃഷ്ണൻകുട്ടി, ശ്രീനാരായണ എംപ്ലോയീസ് ഫോറം യൂണിയൻ ഭാരവാഹികളായ വിജോജ് ഡി.വിജയൻ, പി.ആർ മനോജ്, ശ്രീനാരായണ പെൻഷൻ കൗൺസിൽ യൂണിയൻ ഭാരവാഹികളായ രാജനീഷ്, പി.വി രാജീവ്, കുമാരീ സംഘം യൂണിയൻ ഭാരവാഹികളായ ശിൽപാ സദാശിവൻ, ഹരിതാ റെജി തുടങ്ങിയവർ പങ്കെടുക്കും.