പാലാ:ഇടനാട് ഗവ. എൽ.പി സ്‌കൂളിന്റെ പുതിയ ബഹുനില മന്ദിരത്തിന്റെ ഉദ്ഘാടനം മന്ത്രി വി.ശിവൻകുട്ടി ഇന്ന് രാവിലെ 10.30ന് നിർവഹിക്കും. മാണി സി. കാപ്പൻ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. ജോസ് കെ. മാണി എം.പി മുഖ്യപ്രഭാഷണവും തോമസ് ചാഴികാടൻ എം.പി സന്ദേശവും നൽകും. കോട്ടയം വിദ്യാഭ്യാസ ഉപഡയറക്ടർ സുബിൻ പോൾ വിദ്യാഭ്യാസ സംരക്ഷണ സന്ദേശം നൽകും. വിവിധ ജനപ്രതിനിധികൾ ആശംസകൾ നേരും.