കൊല്ലപ്പിളള്ളി: മേലുകാവ് റോഡിലെ ടാറിംഗ് ജോലികൾ ചൊവ്വാഴ്ച ആരംഭിക്കുമെന്ന് ജോസ് കെ. മാണി എം.പി അറിയിച്ചു. കൊല്ലപ്പിള്ളി മേലുകാവ് റോഡിലെ ചതിക്കുഴികളെക്കുറിച്ച് കേരളകൗമുദി ഇന്നലെ വാർത്ത റിപ്പോർട്ട് ചെയ്തിരുന്നു. ഇതേതുടർന്ന് ജോസ് കെ.മാണി എം.പി പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ്, ചീഫ് എൻജിനീയർ അജിത്ത് രാമചന്ദ്രൻ, പി.ഡബ്ലി.യു.ഡി മെയിന്റൻസ് വിഭാഗം അസി. എക്‌സിക്യൂട്ടീവ് എഞ്ചിനീയർ കെ.എം തോമസ് എന്നിവരുമായി ബന്ധപ്പെട്ട് റോഡ് ഉടൻ ടാർ ചെയ്യുന്നതിനുള്ള അടിയന്തിര നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു.