ചങ്ങനാശേരി:ചങ്ങനാശേരി സെന്റ് ജോസഫ്‌സ് ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിൽ ഗൈഡിംഗ് വിദ്യാർത്ഥികളുടെ മൂന്ന് ദിവസത്തെ ക്യാമ്പ് ഭാരത് സ്‌കൗട്ട് ആൻഡ് ഗൈഡ്‌സ് ചങ്ങനാശേരി ലോക്കൽ അസോസിയേഷൻ പ്രസിഡന്റായ അഡ്വ.ജോബ് മൈക്കിൾ എം.എൽ.എ ഉദ്ഘാടനം ചെയ്തു.സ്‌കൂൾ മാനേജർ സി.സൂസൻ റോസ് അദ്ധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ സി. ക്ലാരിസ്, നഗരസഭ ക്ഷേമകാര്യ സ്ഥിരംസമിതി അദ്ധ്യക്ഷ ബീന ജോബി, ലോക്കൽ അസോസിയേഷൻ സെക്രട്ടറി ജോസഫ് വർഗീസ്, ഗൈഡ് ക്യാപ്റ്റൻ ജിജി തോമസ്, പി.ടി.എ പ്രസിഡന്റ് റ്റോജി സെബാസ്റ്റ്യൻ, വി.എ ലാലു എന്നിവർ പങ്കെടുത്തു.