തലയോലപ്പറമ്പ് : എസ്.എൻ.ഡി.പി യോഗം കെ.ആർ നാരായണൻ സ്മാരക തലയോലപ്പറമ്പ് യൂണിയനിലെ പ്രീ മാര്യേജ് കൗൺസലിംഗ് കോഴ്‌സ് ഇരുപത്തി അഞ്ചാമത് ബാച്ചിന്റെ ഉദ്ഘാടനം യൂണിയൻ സെക്രട്ടറി അഡ്വ.എസ്.ഡി.സുരേഷ്ബാബു നിർവഹിച്ചു. യൂണിയൻ പ്രസിഡന്റ് ഇ.ഡി പ്രകാശൻ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ വൈസ് പ്രസിഡന്റ് രഞ്ജിത് രാജപ്പൻ സ്വാഗതം പറഞ്ഞു. ഡോ.ഗ്രേസ് ലാൽ, ജനമൈത്രി പൊലീസ് സംസ്ഥാന പരിശീലകൻ കെ.പി.അജേഷ് എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകി. യൂണിയൻ കൗൺസിൽ അംഗങ്ങളായ കെ.എസ് അജീഷ്‌കുമാർ, യു.എസ് പ്രസന്നൻ, യൂണിയൻ വനിതാസംഘം പ്രസിഡന്റ് ജയ അനിൽ, സെക്രട്ടറി ധന്യാ പുരുഷോത്തമൻ, ട്രഷറർ രാജി ദേവരാജൻ, പി.കെ വേണുഗോപാൽ, ഓമന രാമകൃഷ്ണൻ, വി.ആർ ശ്രീകല, വൽസ മോഹൻ, ആശ അനീഷ്, സലിജ എന്നിവർ പ്രസംഗിച്ചു.