മുണ്ടക്കയം: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മുണ്ടക്കയം ഈസ്റ്റ് നവീകരിച്ച വ്യാപാര ഭവന്‍ ഉദ്ഘാടനം 29ന് നടക്കുമെന്നു യൂണിറ്റ് പ്രസിഡന്റ് ജേക്കബ് സി.കലൂര്‍, ജനറല്‍ സെക്രട്ടറി ബേബി സെബാസ് എന്നിവര്‍ അറിയിച്ചു. രാവിലെ 10ന് നടക്കുന്ന ചടങ്ങില്‍ സംഘടന ജില്ലാ ഭാരവാഹികള്‍ക്ക് സ്വീകരണവും നല്‍കും. വിവിധ തലങ്ങളില്‍ ശ്രദ്ധേയരായയവരെ സമ്മേളത്തില്‍ ആദരിക്കും. യൂണിറ്റ് പ്രസിഡന്റിന്റെ അധ്യക്ഷതയില്‍ ചേരുന്ന യോഗം ജില്ലാ പ്രസിഡന്റ് സണ്ണി പൈമ്പള്ളി ഉദ്ഘാടനം ചെയ്യും. ജില്ലാ ജനറല്‍ സെക്രട്ടറി നജീബ് ഇല്ലത്തുപറമ്പില്‍ മുഖ്യപ്രഭാഷണം നടത്തും. പെരുവന്താനം പൊലീസ് ഇന്‍സ്‌പെക്ടര്‍ വി.കെ.ജയപ്രകാശ് ലഹരിവിരുദ്ധ സന്ദേശം നല്‍കും. വാര്‍ത്താ സമ്മേളനത്തില്‍ യൂണിറ്റ് ട്രഷറര്‍ പി.എം.റഷീദ്, യൂത്ത് വിങ് യൂണിറ്റ് പ്രസിഡന്റ് അഭിലാഷ് കെ.സോമന്‍ എന്നിവരും പങ്കെടുത്തു