
പാലാ . എം ജി യൂണിവേഴ്‌സിറ്റി വനിതാ വോളിബാൾ ചാമ്പ്യൻഷിപ്പിന്റെ ഫൈനലിൽ അൽഫോൻസാ കോളേജ് ഒന്നിനെതിരെ മൂന്ന് സെറ്റുകൾക്ക് ചങ്ങനാശ്ശേരി അസംപ്ഷൻ കോളേജിനെ പരാജയപ്പെടുത്തി ജേതാക്കളായി. തുടർച്ചയായി രണ്ടാം തവണയാണ് അൽഫോൻസ വിജയികൾ ആകുന്നത്. ലീഗ് അടിസ്ഥാനത്തിൽ നടന്ന ചാമ്പ്യൻഷിപ്പിൽ എല്ലാ ടീമിനോടും വിജയിച്ചാണ് കോളേജ് ജേതാക്കളായത്. രണ്ടാം സ്ഥാനം അസംപ്ഷൻ കോളേജും, മൂന്നാം സ്ഥാനം കാതോലിക്കേറ്റ് കോളേജും കരസ്ഥമാക്കി. സമ്മാനദാന ചടങ്ങിൽ അൽഫോൻസാ കോളേജ് പ്രിൻസിപ്പൽ സിസ്റ്റർ ഡോക്ടർ റജീനാമ്മ ജോസഫ് സമ്മാനങ്ങൾ വിതരണം ചെയ്തു. വിജയികളായ അൽഫോൻസാ കോളേജ് ടീമിന്റെ പരിശീലകൻ നവാസ് വാഹബിനെ ചടങ്ങിൽ ആദരിച്ചു.