karisha

കോട്ടയം .ചൈതന്യ കാർഷികമേളയ്ക്കും സ്വാശ്രയസംഘ മഹോത്സവത്തിനും ഇന്ന് തിരശീല വീഴും. വ്യത്യസ്തവും പുതുമനിറഞ്ഞതുമായ നിരവധി വിഭവങ്ങളാണ് മേളയോടനുബന്ധിച്ച് ഒരുക്കിയത്. മേളയുടെ ആറാം ദിനത്തിലെ നൈപുണ്യ ദിന പൊതുസമ്മേളനത്തിന്റെ ഉദ്ഘാടന ഗവൺമെന്റ് ചീഫ് വിപ്പ് എൻ ജയരാജ് നിർവഹിച്ചു. ജോസ് കെ മാണി എം പി അദ്ധ്യക്ഷത വഹിച്ചു. എം എൽ എമാരായ അനൂപ് ജേക്കബ്, മാണി സി കാപ്പൻ എന്നിവർ വിശിഷ്ടാതിഥികളായിരുന്നു. ഇന്ന് ഉച്ചയ്ക്ക് 2 ന് സമാപനസമ്മേളനം മന്ത്രി വി എൻ വാസവൻ ഉദ്ഘാടനം ചെയ്യും. കോട്ടയം അതിരൂപത മെത്രപ്പോലീത്ത മാർ മാത്യു മൂലക്കാട്ട് അദ്ധ്യക്ഷത വഹിക്കും.