മുണ്ടക്കയം: ശമ്പരിമല തീർത്ഥാടകർക്ക് അടിസ്ഥാന സൗകര്യങ്ങളുമായി അയപ്പസേവാകേന്ദ്രത്തിന്റെ ഉദ്ഘാടനം ഇന്ന് നടക്കും. ശബരിമല അയ്യപ്പസേവാ സമാജത്തിന്റെയും സേവാഭാരതിയുടെയും ആഭിമുഖ്യത്തിൽ ബോയിസ് സുബ്രഹ്മണ്യ ക്ഷേത്രത്തിലാണ് സേവാകേന്ദ്രം. എം.എൽ.എമാരായ വാഴൂർ സോമൻ, അഡ്വ സെബാസ്റ്റ്യൻ കുളത്തുങ്കൽ എന്നിവർ ചേർന്ന് ഉദ്ഘാടനം നിർവഹിക്കും. സ്വാമി സരസ്വതി തീർത്ഥപാദ, ഫാ.ദീപു പുത്തൻപറമ്പിൽ, സേവാഭാരതി ജില്ലാ ജനറൽ സെക്രട്ടറി ജെ.ദിനേഷ്, കൊക്കയാർ, പെരുവന്താനം ,മുണ്ടക്കയം പഞ്ചായത്ത് പ്രസിഡന്റുമാരായ പ്രിയാ മോഹനൻ ,ഡോമിനാ സജി,രേഖാ ദാസ്,സർക്കിൾ ഇൻസ്പെക്ടർ മാരായ വി.കെ.ജയപ്രകാശ് ,എ.ഷൈൻ കുമാർ ,ശബരിമല അയ്യപ്പസേവാസമാജം സംസ്ഥാന സെക്രട്ടറി എസ്.മനോജ് ,ബോയിസ് എസ്റ്റേറ്റ് മാനേജർ കുര്യൻ ജോർജ് , മണിക്കൽ എസ്റ്റേറ്റ് മാനേജർ ടോണി തോമസ് ,
എന്നിവർ ചടങ്ങിൽ പങ്കെടുക്കും. ദിവസേന അന്നദാനം ,ഇൻഫർമേഷൻ സെന്റർ , രാത്രി ചുക്കുകാപ്പി വിതരണം ,വിരിയ്ക്കാനുള്ള സൗകര്യം ,ആംബുലൻസ് സർവീസ് തുടങ്ങിയ സേവനങ്ങൾ സേവാ കേന്ദ്രത്തിൽ നിന്നുണ്ടാകും.