
കോട്ടയം . നിയമങ്ങൾ കാറ്റിൽപ്പറത്തി അമിതവേഗതയിൽ പായുന്ന വാഹനങ്ങൾ നിരത്തുകളെ ചോരക്കളമാക്കുന്നു. ഈ വർഷം സെപ്തംബർ വരെയുള്ള കണക്ക് പ്രകാരം ജില്ലയിലെ റോഡിൽ പൊലിഞ്ഞത് 209 ജീവനുകളാണ്. 2005 കേസുകളാണ് രജിസ്റ്റർ ചെയ്തത്. 1565 പേർക്ക് പരിക്കേ
റ്റു. കൊവിഡ് നിയന്ത്രണങ്ങൾ നിലനിന്നിരുന്നതിനാൽ 2020 ൽ വാഹനാപകടങ്ങൾ കുറവായിരുന്നു. 2021ൽ റോഡിൽ പൊലിഞ്ഞത് 214 ജീവനാണ്. 2229 അപകടങ്ങളാണ് ഇക്കാലയളവിൽ നടന്നത്. 1784 പേർക്ക് പരിക്കേറ്റു. കൊവിഡ് കാലമായതിനാൽ, ഭീതിമൂലം സ്വന്തം വാഹനങ്ങളാണ് കൂടുതലായി നിരത്തിലിറങ്ങിയത്. ഇത് അപകടങ്ങളുടെ തോത് വർദ്ധിപ്പിച്ചു. മരണമടഞ്ഞവരിൽ കൂടുതൽ പേരും ചെറുപ്പക്കാരാണ്. റോഡ് നിയമങ്ങളും പരിശോധനയും കർശനമാക്കിയതിനാൽ ഈ വർഷം അപകടങ്ങളുടെ തോത് കുറയ്ക്കാൻ ഇടയാക്കിയെന്ന് പൊലീസ് - മോട്ടോർ വാഹനവകുപ്പ് പറയുമ്പോൾ കണക്കുകൾ അത്ര ആശ്വാസകരമല്ല. ട്രാഫിക് നിയമന ലംഘനങ്ങൾ പിടികൂടുന്നതിനായി സംസ്ഥാനത്തെമ്പാടും പുതിയ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കാമറകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും അമിതവേഗതയ്ക്ക് പൂട്ടിടാറായിട്ടില്ല.
ഇവയ്ക്കു പരിഹാരമുണ്ടോ.
•അമിത വേഗതയും അശ്രദ്ധമായ ഡ്രൈവിംഗും.
•ബൈക്കുകളുടെ ഇടതുവശത്തുകൂടിയുള്ള ഓവർടേക്കിംഗ്.
•ഡിം ചെയ്യാത്ത അമിത വെളിച്ചമുള്ള ഹെഡ് ലൈറ്റുകൾ.
•വഴിവിളക്ക് - സൈൻ ബോർഡുകളുടെ അഭാവം.
•റോഡിന്റെ ശാേച്യാവസ്ഥയും അപകട കുഴികളും.