ചങ്ങനാശേരി: ആം ആദ്മി പാർട്ടിയുടെ 10ാമത് ജന്മദിന വാർഷികം ചങ്ങനാശേരി നിയോജകമണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ വിവിധ മണ്ഡലങ്ങളിൽ നടന്നു. മാടപ്പള്ളി മണ്ഡലത്തിൽ ജില്ലാ സെക്രട്ടറി പ്രിൻസ് ജോർജ് മാമ്മൂട്ടിൽ നയിച്ച രാഷ്ട്രീയ വിശദീകരണ വാഹന പ്രചരണ ജാഥയുടെ ഉദ്ഘാടനം മാമ്മൂട് ജംഗ്ഷനിൽ അദ്ധ്യാപക ദേശീയ അവാർഡ് ജേതാവ് എം.എ ദേവസ്യ മുളവന നിർവഹിച്ചു. വാഴപ്പള്ളി മണ്ഡലത്തിൽ കുരിശുംമൂട് ജംഗ്ഷനിൽ പാർട്ടി നിയോജകമണ്ഡലം കമ്മിറ്റി കൺവീനറും സംസ്ഥാന കൗൺസിൽ അംഗവുമായ തോമസ് കെ. മാറാട്ടുകളം പതാക ഉയർത്തി. എമ്മാനുവേൽ വർഗീസ് അദ്ധ്യക്ഷത വഹിച്ചു. തൃക്കൊടിത്താനം മണ്ഡലത്തിൽ നിയോജകമണ്ഡലം കമ്മറ്റി അംഗം മോഹൻദാസ് അമര പതാക ഉയർത്തി. പ്രൊഫ. കെ.എം. തോമസ് അദ്ധ്യക്ഷത വഹിച്ചു. ശശികുമാർ പാലക്കളം, ജോയി തോമസ്, റ്റോമിച്ചൻ പുത്തൻപുരയ്ക്കൽ, അഡ്വ.ശശികുമാർ പാലക്കുളം, ആന്റണി വടക്കേ കണ്ണമ്പള്ളി, എൻ. ഹരികുമാർ, ജോസഫ് സെബാസ്റ്റ്യൻ, ജോസ് മറ്റം, ജോയി ജോസഫ് തെക്കേക്കര, അഡ്വ.സൈജു തുടങ്ങിയവർ പങ്കെടുത്തു.