കോട്ടയം: ബാങ്കിംഗ് മേഖലയിലെ താത്ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തണമെന്ന് ബാങ്ക് ടെമ്പററി എംപ്ലോയീസ് ഫെഡറേഷൻ (ബി.ടി.ഇ.എഫ്) കോട്ടയം ജില്ലാ കൺവൻഷൻ ആവശ്യപ്പെട്ടു. ജനാധിപത്യ മഹിളാ അസോസിയേഷൻ ജില്ലാ സെക്രട്ടറി അഡ്വ.ഷീജ അനിൽ കൺവൻഷൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ജോർജ് സക്കറിയ അദ്ധ്യക്ഷത വഹിച്ചു. ബി.ടി.ഇ.എഫ് സംസ്ഥാന പ്രസിഡന്റ് അഡ്വ. കെ.വി. ജോർജ് സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു. താത്ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുക, അവകാശപത്രിക അംഗീകരിക്കുക, കോസ്റ്റ് ടു കമ്പനി ജീവനക്കാരുടെ സേവന വേതന വ്യവസ്ഥകൾ നിർവചിക്കുക തുടങ്ങിയവ നടപ്പാക്കണമെന്ന പ്രമേയങ്ങൾ കൺവൻഷൻ അംഗീകരിച്ചു. ബി.ഇ.എഫ്.ഐ സംസ്ഥാന ജോ.സെക്രട്ടറി കെ.പി. ഷാ, ജില്ലാ സെക്രട്ടറി കെ.കെ. ബിനു. ജില്ലാ പ്രസിഡന്റ് വി.പി. ശ്രീരാമൻ, എ.കെ.ബി.ആർ.എഫ് ജില്ലാ സെക്രട്ടറി ആർ.എ.എൻ റെഡ്യാർ, സി.ബി.ആർ.എഫ് സംസ്ഥാന കമ്മിറ്റി അംഗം എബ്രഹാം തോമസ് എന്നിവർ പങ്കെടുത്തു. ബി.ടി.ഇ.എഫ് ജില്ലാ സെക്രട്ടറി ബാലാജി ടി.ആർ സ്വാഗതവും, തുഷാര എസ്.നായർ നന്ദിയും പറഞ്ഞു.

പുതിയ ഭാരവാഹികളായി സി.നാരയണൻ (പ്രസിഡന്റ്), തുഷാര എസ്.നായർ (സെക്രട്ടറി), ബാലാജി. ടി.ആർ, ബിന്ദു. ടി.ആർ, രാജിമോൾ വി.ആർ (വൈസ് പ്രസിഡന്റുമാർ), ഡെയ്‌സി ജോഷി, ജയ്‌മോൻ ടി. ലൂക്കോസ്, ശോഭ രഘു, അജേഷ് (ജോയിന്റ് സെക്രട്ടറിമാർ), ടി.വി മഞ്ജുമോൾ (ട്രഷറർ) എന്നിവരെയും 11 അംഗ കമ്മിറ്റിയേയും തെരഞ്ഞെടുത്തു.