train

ചങ്ങനാശേരി . പെരുന്നയിൽ നടക്കുന്ന മന്നം ജയന്തി സമ്മേളനത്തിൽ പങ്കെടുക്കാൻ എത്തുന്നവർക്കായി ചങ്ങനാശേരി റെയിൽവേ സ്റ്റേഷനിൽ കണ്ണൂരിൽ നിന്ന് എല്ലാ ദിവസവും തിരുവനന്തപുരത്തേക്ക് പുറപ്പെടുന്ന ജനശതാബ്ദി എക്‌സ്പ്രസിന് സ്റ്റോപ്പ് സതേൺ റെയിൽവേ അനുവദിച്ചതായി കൊടിക്കുന്നിൽ സുരേഷ് എം പി അറിയിച്ചു. ജനശതാബ്ദിക്ക് സ്റ്റോപ്പ് അനുവദിക്കണമെന്ന് മലബാറിലെ എൻ എസ് എസ് ഭാരവാഹികൾ ആവശ്യപ്പെട്ടിരുന്നു. ചങ്ങനാശേരിയിൽ ജനശതാബ്ദിക്ക് താത്കാലിക സ്റ്റോപ്പ് അനുവദിക്കണമെന്ന് ചെന്നൈയിലെ ഓപ്പറേറ്റിംഗ് വിഭാഗത്തിലെ ചീഫ് ട്രാഫിക് മാനേജർക്ക് നിവേദനം നൽകിയതിന്റെ അടിസ്ഥാനത്തിലാണ് സ്‌റ്റോപ്പ് അനുവദിച്ചതെന്ന് എം പി അറിയിച്ചു. ജനുവരി 1,2,3,തീയതികളിൽ ട്രെയിൻ നമ്പർ 12081 കണ്ണൂർ തിരുവനന്തപുരം ജനശതാബ്ദി ചങ്ങനാശേരിൽ 11 7 ന് എത്തുകയും ട്രെയിൻ നമ്പർ 12082 തിരുവനന്തപുരം കണ്ണൂർ ജനശതാബ്ദി ട്രെയിൻ ചങ്ങനാശേരിൽ 5 5 ന് എത്തുകയും ചെയ്യും. ഒരു മിനിറ്റ് സമയമാണ് നിറുത്തുന്നത്.