ചങ്ങനാശേരി: ചങ്ങനാശേരി അമൃത യുവധർമ്മധാരയും സഹസ്ര പ്ലെയിസ്‌മെന്റ് സൊസൈറ്റിയും ചേർന്ന് തുരുത്തി അമൃതാനന്ദമയി മഠം ഹാളിൽ തൊഴിൽമേള നടത്തി. മഠാധിപതി സ്വാമിനി നിഷ്ഠാമൃത പ്രാണ മേള ഉദ്ഘാടനം ചെയ്തു. നൂറുകണക്കിന് ഉദ്യോഗാർത്ഥികൾ പങ്കെടുത്ത മേളയിൽ വിവിധ മേഖലകളിൽ നിന്നുള്ള പത്തോളം തൊഴിൽ ദാതാക്കളും ഉണ്ടായിരുന്നു. അയുദ്ധ് ജില്ലാ കോർഡിനേറ്റർ ദീപു ഉദ്യോഗാർത്ഥികൾക്ക് മാർഗ്ഗ നിർദ്ദേശം നൽകി. സോജി,സാം, ശ്രീകാന്ത് തുടങ്ങിയവർ നേതൃത്വം നൽകി.