dcc

കോട്ടയം . കേന്ദ്രത്തിലെ ഭൂരിപക്ഷ സർക്കാർ തങ്ങളുടെ രാഷ്ട്രീയ അജണ്ടയ്ക്കനുസരിച്ച് ഭരണഘടന പൊളിച്ചെഴുതി ഭാരതത്തെ ഒരു മത രാഷ്ട്രമാക്കുമെന്നത് വ്യാമോഹം മാത്രമാണന്ന് മുൻ അഡ്വക്കേറ്റ് ജനറൽ ടി അസഫലി പറഞ്ഞു. ജില്ലാകോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച ഇന്ത്യൻ ഭരണഘടനനേരിടുന്ന വെല്ലുവിളികൾ എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദേഹം. ഡി സി സി പ്രസിഡന്റ് നാട്ടകം സുരേഷ് അദ്ധ്യക്ഷത വഹിച്ചു. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എ, കെ സി ജോസഫ്, ടോമി കല്ലാനി, പി എ സലീം, ജോഷി ഫിലിപ്പ്, പി ആർ സോന, ഫിലിപ്പ് ജോസഫ്, കുഞ്ഞ് ഇല്ലംപള്ളി, ഫിൽസൺ മാത്യൂസ്, യൂജിൻ തോമസ് തുടങ്ങിയവർ പങ്കെടുത്തു.