കോട്ടയം: യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ ജ്യൂവൽ അപ്രൈസർസ് യൂണിയന്റെ സംസ്ഥാന സമ്മേളനം ഇന്ന് കോട്ടയം ബാങ്ക് എംപ്ലോയീസ് ഹാളിൽ നടക്കും. രാവിലെ 9.30ന് പ്രകടനം തിരുനക്കര ​ഗാന്ധിപ്രതിമയുടെ മുന്നിൽ നിന്നും ആരംഭിച്ച് ബാങ്ക് എംപ്ലോയീസ് ഹാളിൽ സമാപിക്കും. 10ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ സമ്മേളനം ഉദ്ഘാടനം ചെയ്യും. ഡെപ്യൂട്ടി ജനറൽ സെക്രട്ടറി എ.സി ജോസഫ് അദ്ധ്യക്ഷത വഹിക്കും. ആർ നരസിംഹകുമാർ, അഡ്വ. വി.ബി ബിനു എന്നിവർ മുഖ്യാതിഥികളായിരിക്കും. ജനറൽ സെക്രട്ടറി ബി രാംപ്രകാശ് മുഖ്യപ്രഭാഷണം നടത്തും. 12.30ന് പ്രതിനിധി സമ്മേളനം പി. എസ് ബാലൻ ഉദ്ഘാടനം ചെയ്യും. വി.പി രാഘവൻ അദ്ധ്യക്ഷത വഹിക്കും. എ.ചിദംബരം മുഖ്യാതിഥിയായിരിക്കും. റ്റി. വാസു റിപ്പോർട്ട് അവതരിപ്പിക്കും. എസ്.ഹരിശങ്കർ, സന്തോഷ് സെബാ​സ്റ്റ്യൻ, കണ്ണൻ എൽ തുടങ്ങിയവർ പങ്കെടുക്കും.