money

കോട്ടയം . പത്തോ അതിൽ കൂടുതലോ പട്ടികജാതി സമുദായംഗങ്ങൾ ചേർന്ന് രൂപീകരിക്കുന്ന സ്വയംസഹായ സംഘങ്ങൾക്കും 80 ശതമാനമോ അതിന് മുകളിലോ പട്ടികജാതി വിഭാഗക്കാർ അംഗങ്ങളായിട്ടുള്ള വനിതാ സ്വാശ്രയ സംഘങ്ങൾക്കും സ്വയംതൊഴിൽ സംരംഭങ്ങൾ ആരംഭിക്കുന്നതിന് ധനസഹായം നൽകുന്നു. തിരഞ്ഞെടുക്കപ്പെടുന്ന സ്വാശ്രയ സംഘങ്ങൾ ജില്ലാ രജിസ്ട്രാർ ഓഫീസിലോ കുടുംബശ്രീയിലോ രജിസ്‌ട്രേഷൻ നടത്തി തുടർ പ്രവർത്തനങ്ങൾ നടത്തിയിരിക്കണം. പരമാവധി 15 ലക്ഷം രൂപവരെ മുതൽ മുടക്കുള്ള പ്രോജക്ടുകളായിരിക്കും പരിഗണിക്കുന്നത്. അംഗീകരിക്കുന്ന പ്രോജക്ടുകളുടെ 75ശതമാനം തുക രണ്ട് ഗഡുക്കളായി ബന്ധപ്പെട്ട സംഘങ്ങൾക്ക് ബാങ്ക് അക്കൗണ്ടിലൂടെ അനുവദിക്കും. ഫോൺ . 04 81 25 62 50 3.