anon

ഈരാറ്റുപേട്ട . 6 ഗ്രാം എം ഡി എം എയുമായി കളത്തൂക്കടവ് വെട്ടിപ്പറമ്പ് ആനോൺ (19) നെ ഈരാറ്റുപേട്ട എക്‌സൈസ് പിടികൂടി. ആവശ്യക്കാരെ മൊബൈൽ ഫോൺ വഴി കണ്ടെത്തി രഹസ്യമായാണ് മയക്കുമരുന്ന് കൈമാറ്റം നടന്നിരുന്നത്. ഒരു ഗ്രാമിന് 3500 രൂപയാണ് ഈടാക്കിയിരുന്നത്. ക്രിസ്മസ്, ന്യൂ ഇയർ ആഘോഷങ്ങൾക്ക് 5000 രൂപ നിരക്കിൽ വിൽക്കാനാണ് ലക്ഷ്യമിട്ടിരുന്നത്. രഹസ്യവിവരത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ, വീടിന് മുന്നിലെ റോഡിൽ നിൽക്കുകയായിരുന്ന ആനോണിന്റെ പോക്കറ്റിൽ നിന്നാണ് ലഹരിമരുന്ന് കണ്ടെടുത്തത്. ഈരാറ്റുപേട്ട സി ഐ ബാബു സെബാസ്റ്റ്യന്റെ നേതൃത്വത്തിൽ ദേഹപരിശോധനയും നടത്തി. ഈരാറ്റുപേട്ട എക്‌സൈസ് ഇൻസ്‌പെക്ടർ സന്തോഷ് കുമാറിന്റെ നേതൃത്വത്തിലായിരുന്നു റെയ്ഡ്.