acdnt

ഏറ്റുമാനൂർ . മണർകാട് , പട്ടിത്താനം ബൈപ്പാസിൽ വീണ്ടും അപകടം. കാറിന് പിന്നിൽ മറ്റൊരു കാർ ഇടിച്ചാണ് അപകടം. കോതനല്ലൂർ സ്വദേശി ദിലീഷിന്റെ കാറാണ് അപകടത്തിൽപ്പെട്ടത്. ബൈപ്പാസ് റോഡിൽ പാറകണ്ടം ജംഗ്ഷനിലുള്ള ദിലീഷിന്റെ പച്ചക്കറി കടയിലേക്ക് വരുന്ന വഴിക്കാണ് കാർ അപകടത്തിൽപെട്ടത്. ബൈപ്പാസ് റോഡിൽ കാർ നിറുത്തിയ ശേഷം ഫോൺ വിളിക്കുന്നതിനിടയിൽ പുറകിൽ നിന്ന് എത്തിയ പള്ളിക്കത്തോട് സ്വദേശിയുടെ കാർ ഇടിക്കുകയായിരുന്നു. ഇടിയുടെ ശക്തിയിൽ കാർ റോഡരികിലെ ഓടയിലേക്ക് ഇടിച്ചിറങ്ങി. അപകടത്തിൽ ആർക്കും പരിക്ക് ഇല്ല. അപകടത്തിൽപ്പെട്ട കാറിന്റെ പിൻഭാഗം പൂർണമായും തകർന്നു.