വൈക്കം: കേരള എൻ.ജി.ഒ യൂണിയൻ കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ' ശാസ്ത്ര ബോധവും യുക്തി ചിന്തയും ആധുനിക കേരളവും ' വിഷയത്തിൽ സാസ്‌കാരികസദസ് നടത്തി. വൈക്കം ഹെഡ്‌പോസ്റ്റോഫീസ് ജംഗ്ഷനിൽ നടന്ന സംസ്‌കാരിക സദസ്സ് സാഹിത്യ പ്രവർത്തക സഹകരണ സംഘം പ്രസിഡന്റ് അഡ്വ.പി.കെ ഹരികുമാർ ഉദ്ഘാടനം ചെയ്തു. കേരള എൻ.ജി.ഒ യൂണിയൻ ജില്ലാ പ്രസിഡന്റ് എം.എൻ അനിൽകുമാർ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം സീമ.എസ്.നായർ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി കെ.ആർ അനിൽകുമാർ ,തീക്കതിർ കലാവേദി കൺവീനർ എസ്.അനൂപ് എന്നിവർ പ്രസംഗിച്ചു.