കറുകച്ചാൽ : നെത്തല്ലൂർ ശ്രീഭഗവതി ക്ഷേത്രത്തിൽ തൃക്കാർത്തിക ഉത്സവം 29 മുതൽ ഡിസംബർ 8 വരെ നടക്കും. എല്ലാ ദിവസവും രാവിലെ പതിവ് ക്ഷേത്രചടങ്ങുകൾ. 29ന് രാവിലെ 7.50ന് കൊടിക്കൂറ എഴുന്നള്ളത്ത്, 9.30ന് തന്ത്രിമുഖ്യൻ പറമ്പൂരില്ലത്ത് നീലകണ്ഠൻ നാരായണൻ ഭട്ടതിരിപ്പാടിന്റെയും മേൽശാന്തി നാരായണൻ നമ്പൂതിരിയുടെയും മുഖ്യകാർമ്മികത്വത്തിൽ കൊടിയേറ്റ്. വൈകിട്ട് 7ന് സോപാനസംഗീതം, 8.30ന് ഭക്തിഗാനസമർപ്പണവും സംഗീതസദസും. 30ന് രാവിലെ 11.30ന് ഉത്സവബലിദർശനം, 12.30ന് പ്രസാദമൂട്ട്, വൈകിട്ട് 7ന് ഓട്ടൻതുള്ളൽ, മ്യൂസിക്കൽ ഫ്യൂഷൻ. 1ന് രാവിലെ 7ന് ശീവേലി, വൈകിട്ട് 7ന് ചാക്യാർകൂത്ത്, സംഗീതാർച്ചന. 2ന് രാവിലെ 11.30ന് ഉത്സവബലിദർശനം, വൈകിട്ട് 7ന് മൃദംഗഅരങ്ങേറ്റം, നടനവിസ്മയം. 3ന് രാവിലെ 11.30ന് ഉത്സവബലിദർശനം, 12.30ന് പ്രസാദമൂട്ട്, 6.30ന് ചമ്പക്കര ദേവീക്ഷേത്രത്തിൽ സ്വീകരണം, 7ന് ക്ലാസിക്കൽ ഡാൻസ്, സംഗീതസന്ധ്യ. 4ന് രാവിലെ 8.30ന് കാഴ്ചശ്രീബലി, വൈകിട്ട് 7ന് നാട്യലയം. 5ന് രാവിലെ 11.30ന് ഉത്സവബലിദർശനം, 12.30ന് പ്രസാദമൂട്ട്, വൈകിട്ട് 4ന് കറിക്കുവെട്ട് ആരംഭം,7ന് സംഗീതസദസ്. 6ന് രാവിലെ 11.30ന് ഭക്തിഗാനസുധ, 12.30ന് മഹാപ്രസാദമൂട്ട്, വൈകിട്ട് 7.30ന് വിളക്കിനെഴുന്നെള്ളിപ്പ്, 8.30ന് നാടകം. 7ന് രാവിലെ 7.30ന് കാഴ്ചശ്രീബലി, 11.30ന് തൃക്കാർത്തികപൂജ, 12.30ന് പിറന്നാൾ സദ്യ, വൈകിട്ട് 5.30ന് കാഴ്ചശ്രീബലി സേവ, 11ന് പള്ളിവേട്ട. 8ന് വൈകിട്ട് 3.30ന് ആറാട്ട്ബലി, 4ന് ആറാട്ട് പുറപ്പാട്, 5ന് തൃക്കാർത്തിക ആറാട്ട്, ആകാശവിസ്മയം, 10.30ന് ആറാട്ട് സ്വീകരണം, 11.15ന് വലിയകാണിക്ക.