പൊൻകുന്നം:ചിറക്കടവ് ഗ്രാമപഞ്ചായത്തിൽ സ്‌കൂൾ കുട്ടികൾക്കുള്ള കായിക പരിശീലന പരിപാടി ജി.എൻ.എസ്.എൽ.പി.സ്‌കൂളിൽ പ്രസിഡന്റ് അഡ്വ.സി.ആർ ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് സതി സുരേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. സ്ഥിരംസമിതി അദ്ധ്യക്ഷന്മാരായ സുമേഷ് ആൻഡ്രൂസ്, ആന്റണി മാർട്ടിൻ, എൻ.ടി.ശോഭന, നിർവഹണ ഉദ്യോഗസ്ഥൻ മുഹമ്മദ് ഫൈസൽ, പരിശീലകൻ കെ.എം.സുധീഷ് എന്നിവർ പ്രസംഗിച്ചു. പഞ്ചായത്തിലെ വിവിധ സ്‌കൂളുകളിൽ നിന്നായി 50 കുട്ടികളാണ് വിവിധ കായിക ഇനങ്ങളിലും കളികളിലും പരിശീലനം നേടുന്നത്. ശനിയും ഞായറും മറ്റ് അവധി ദിനങ്ങളിലും സനാതനം യു.പി.സ്‌കൂൾ മൈതാനത്താണ് പരിശീലനം.