neenthal

വാഴൂർ. വാഴൂർ ഗ്രാമപഞ്ചായത്തിൽ കുട്ടികൾക്കുള്ള നീന്തൽ പരിശീലന പദ്ധതിയുടെ ഉദ്ഘാടനം പ്രസിഡന്റ് വി.പി.റെജി നിർവഹിച്ചു. തുടക്കത്തിൽ യു.പി. സ്‌കൂൾ വിദ്യാർത്ഥികൾക്കാണ് നീന്തൽ പരിശീലനം നൽകുന്നത്. ആദ്യ ബാച്ചിൽ 30 കുട്ടികൾക്ക് പരിശീലനം ലഭിക്കും. 75,000 രൂപയാണ് പദ്ധതിക്ക് വകയിരുത്തിയിരിക്കുന്നത്. മൈലാടിയിലെ ഐറാസ് സ്‌പോർട്‌സ് ഹബ്ബിലാണ് നീന്തൽ പരിശീലനം ക്രമീകരിച്ചിരിക്കുന്നത്. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സിന്ധു ചന്ദ്രൻ, സ്ഥിരം സമിതി അദ്ധ്യക്ഷന്മാരായ ജിജി നടുവത്താനി , ശ്രീകാന്ത്.പി.തങ്കച്ചൻ എസ്.അജിത് കുമാർ, ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി ആർ.മഞ്ജുള, ഹെഡ് ക്ലർക്ക് സജീവ്, ചാമംപതാൽ ഗവ.എൽ.പി.സ്‌കൂൾ അദ്ധ്യാപിക രാജി.ആർ.നായർ എന്നിവർ സംസാരിച്ചു.