പാലാ: എസ്.എൻ.ഡി.പി യോഗം മീനച്ചിൽ യൂണിയൻ യുവതി യുവാക്കൾക്കായി നടത്തുന്ന പ്രീമാര്യേജ് കൗൺസലിംഗ് കോഴ്‌സ് സമാപിച്ചു. അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി അംഗം സി.ടി രാജൻ സർട്ടിഫിക്കറ്റ് വിതരണം നടത്തി. വനിതാസംഘം ചെയർപേഴ്‌സൺ മിനർവ മോഹൻ അദ്ധ്യക്ഷത വഹിച്ചു. സുജാ മണ്ണിലാൽ, രാജി ജിരാജ് എന്നിവർ പ്രസംഗിച്ചു. കൺവീനർ സോളി ഷാജി സ്വാഗതവും സ്മിതാ ഷാജി നന്ദിയും പറഞ്ഞു.