mela

കോട്ടയം. കോട്ടയം സോഷ്യൽ സർവീസ് സൊസൈറ്റി സംഘടിപ്പിച്ച ചൈതന്യ കാർഷികമേളയും സ്വാശ്രയസംഘ മഹോത്സവും സമാപിച്ചു. സമാപന സമ്മേളനത്തിന്റെ ഉദ്ഘാടനം മന്ത്രി വി.എൻ വാസവൻ നിർവഹിച്ചു. കോട്ടയം അതിരൂപത മെത്രാപ്പോലീത്ത മാർ മാത്യു മൂലക്കാട്ട് അദ്ധ്യക്ഷത വഹിച്ചു. മുകളേൽ മത്തായി ലീലാമ്മ കർഷക കുടുംബ പുരസ്‌ക്കരം കുറിച്ചിത്താനം സ്വദേശി പ്രദീപ്കുമാർ എസിനും കുടുംബത്തിനും മന്ത്രി വി.ശിവൻകുട്ടി സമ്മാനിച്ചു. ക്ഷേമ പ്രവർത്തനങ്ങളുടെ ഉദ്ഘാടനവും മന്ത്രി നിർവ്വഹിച്ചു. ഫാ.മൈക്കിൾ വെട്ടിക്കാട്ട്, ജോസ് കെ. മാണി എം.പി, തോമസ് ചാഴികാടൻ എം.പി, എസ്.എസ്. നാഗേഷ്, ബിജു കെ. സ്റ്റീഫൻ എന്നിവർ പങ്കെടുത്തു.