കുമരകം: മിറാഷ് സ്പോർട്സ് ആന്റ് ആർട്ട്സ് ക്ലബിന്റെ നേതൃത്വത്തിൽ ദക്ഷിണേന്ത്യൻ കബഡി മേള സംഘടിപ്പിക്കും. ജനുവരിയിൽ നടക്കുന്ന ടൂർണമെന്റിന്റെ പ്രാരംഭ പ്രവർത്തനങ്ങൾ ചർച്ച ചെയ്യാനായി ഡിസംബർ 4ന് രാവിലെ 10.30ന് കുമരകം കലാഭവൻ ഹാളിൽ പ്രവർത്തനയോഗം ചേരുമെന്ന് ക്ലബ് ഭാരവാഹികൾ അറിയിച്ചു.