പാലാ: ഇടിമിന്നലിൽ വീടും വൈദ്യുതി ഉപകരണങ്ങളും നശിച്ചു. ഭരണങ്ങാനം ചൂണ്ടച്ചേരി റൂട്ടിൽ ചിറ്റാനപാറയിൽ തറപ്പേൽ മിലിട്ടറി ഉദ്യോഗസ്ഥനായിരുന്ന ജോസഫ് കുരുവിളയുടെ വീടാണ് ഇടിമിന്നലേറ്റ് തകർന്നത്. ഇന്നലെ വൈകിട്ട് 3.45 ഓടെയാണ് സംഭവം. മുറ്റവും മതിലും വീടിന്റെ മേൽക്കൂരയും തകർന്നിട്ടുണ്ട്. ഷീറ്റും കോൺക്രീറ്റും വിണ്ടു കീറിയ നിലയിലാണ്.
വൈദ്യുതി ഉപകരണങ്ങളും വയറിംഗും പൂർണമായും കത്തിപ്പോയി. മുറ്റത്ത് നിർത്തിയിട്ടിരുന്ന കാറിനും കേടുപാട് സംഭവിച്ചിട്ടുണ്ട്. സംഭവ സമയം മൂന്നുപേർ വീട്ടിൽ ഉണ്ടായിരുന്നെങ്കിലും ആർക്കും അപകടമില്ല.