ചങ്ങനാശേരി : ആം ആദ്മി പാർട്ടിയുടെ 10ാമത് ജന്മദിനവാർഷികം പ്രമാണിച്ച് സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനപ്രകാരം ഇന്ന് രാവിലെ 10ന് വിലക്കയറ്റത്തിനെതിരെ ചങ്ങനാശേരി താലൂക്ക് ഓഫീസ് പടിക്കൽ ധർണയും റാലിയും നടക്കും. റാലി എസ്.ബി കോളജ് ജംഗ്ഷനിൽ നിന്ന് പുറപ്പെട്ട് ജനറൽ ആശുപത്രി കവാടത്തിൽ എത്തിച്ചേരും. ധർണ ജില്ലാ കമ്മിറ്റി കൺവീനർ അഡ്വ.ബിനോയ് പുല്ലത്തിൽ ഉദ്ഘാടനം ചെയ്യും. നിയോജക മണ്ഡലം കമ്മറ്റി കൺവീനർ തോമസ് കെ.മാറാട്ടുകളം അദ്ധ്യക്ഷത വഹിക്കും. ശശികുമാർ പാലക്കളം, പ്രിൻസ് ജോർജ് മാമ്മൂട്ടിൽ തുടങ്ങിയവർ പങ്കെടുക്കും.