വൈക്കം : ഉദയനാപുരം ശ്രീസുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ തൃക്കാർത്തിക മഹോത്സവത്തിന് ഇന്ന് കൊടിയേറും. രാവിലെ 6.30നും 7.30നും മദ്ധ്യേ തന്ത്രിമാരായ ഭദ്രകാളി മറ്റപ്പള്ളി നാരായണൻ നമ്പൂതിരിയുടേയും, കിഴക്കിനിയേടത്ത് മേക്കാട് മാധവൻ നമ്പൂതിരിയുടേയും മുഖ്യ കാർമ്മികത്വത്തിലാണ് കൊടിയേറ്റ്. ഉദയനാപുരത്തെ കൊടിയേറ്റിന് മുന്നോടിയായുള്ള കുമാരനല്ലൂർ ക്ഷേത്രം ഭാരവാഹികളുടെ ആചാരപ്രകാരമുള്ള വഴിപാട് സമർപ്പണം 5.45 ന് നടക്കും. 7.30 ന് കലാമണ്ഡപത്തിൽ ജില്ലാ കളക്ടർ ഡോ.പി.കെ.ജയശ്രീ ദീപം തെളിക്കും. തുടർന്ന് ഉദയനാപുരം ക്ഷേത്ര വാദ്യ കലാകാരന്മാർ ഒരുക്കുന്ന ഫ്യൂഷൻ സംഗീതം അരങ്ങേറും. 8ന് ഉദയനാപുരത്തപ്പൻ പുരസ്കാര സമർപ്പണം ഗുരുവായൂർ ദേവസ്വം ബോർഡ് ഭരണസമിതിയംഗം മനോജ് ബി.നായർ വൈക്കം ചന്ദ്രൻമാരാർക്ക് നൽകി നിർവഹിക്കും.
8.30ന് ഭാഗവത പാരായണം, 9.30ന് ദേവീമാഹാത്മ്യ പാരായണം, 10.30ന് നാരായണീയ പാരായണം, 11.30ന് ആദ്ധ്യാമിക പ്രഭാഷണം, 12 ന് പ്രസാദമൂട്ട്, 12.30ന് തിരുവാതിരകളി, 2ന് നാരായണീയ പാരായണം, വൈകിട്ട് 5ന് തിരുവാതിരകളി, 6ന് ദീപാരാധന, 6.30ന് തായമ്പക, 7.30 ന് നൃത്തനൃത്ത്യങ്ങൾ, 8 ന് അത്താഴക്കഞ്ഞി, 9ന് കൊടിപ്പുറത്ത് വിളക്ക്, ഭരതനാട്യം. 30ന് രാവിലെ 5ന് സ്കന്ദരപുരാണപാരായണം, 6ന് ഭാഗവതപാരായണം, 8ന് ശ്രീബലി, 9ന് ഭഗവത് ഗീതാപാരായണം, 10ന് നാരായണീയ പാരായണം, 11ന് തിരുവാതിരകളി, 11.30ന് സംഗീതാർച്ചന, 12ന് പ്രസാദമൂട്ട്, വൈകിട്ട് 5ന് സെമിക്ലാസിക്കൽ ഡിവോഷണൽ ഫ്യൂഷൻ സംഗീതം, 6ന് ദീപാരാധന, 7ന് കുറത്തിയാട്ടം, 8ന് കോൽതിരുവാതിരകളി , 8ന് അത്താഴക്കഞ്ഞി, 9ന് വിളക്ക്,
1ന് രാവിലെ 5ന് സ്കന്ദരപുരാണപാരായണം, 6നും 7നും ഭാഗവതപാരായണം, 8ന് ശ്രീബലി, 9ന് നാരായണീയ പാരായണം, 10ന് ആദ്ധ്യാത്മിക പ്രഭാഷണം, 12ന് പ്രസാദമൂട്ട്, 12ന് ഭക്തിഗാനസുധ, വൈകിട്ട് 4ന് നാരായണീയപാരായണം, 5ന് ഡാൻസ്, 6ന് ദീപാരാധന, 7ന് തിരുവാതിരകളി, നൃത്തനൃത്ത്യങ്ങൾ, 8ന് അത്താഴക്കഞ്ഞി, സംഗീതാർച്ചന, 9ന് വിളക്ക്.
2ന് രാവിലെ 5ന് സ്കന്ദപുരാണപാരായണം, 6നും 7നും ഭാഗവതപാരായണം, 8ന് ശ്രീബലി, 9നും 10നും നാരായണീയ പാരായണം, 12ന് ഓട്ടൻതുള്ളൽ, 12ന് ഉത്സവബലിദർശനം, പ്രസാദമൂട്ട്, വൈകിട്ട് 4ന് നാരായണീയ പാരായണം, 5ന് പുല്ലാങ്കുഴൽ കച്ചേരി, 6ന് ദീപാരാധന, 7ന് നൃത്തനൃത്ത്യങ്ങൾ, 8ന് അത്താഴക്കഞ്ഞി, 8.30ന് കുറത്തിയാട്ടം, 9ന് വിളക്ക്.
3ന് രാവിലെ 5ന് സ്കന്ദപുരാണപാരായണം, 6ന് ഭാഗവത പാരായണം, 7ന് സുബ്രഹ്മണ്യസഹസ്രനാമം, 8ന് ശ്രീബലി, 9ന് ഭാഗവതപാരായണം, 10ന് നാരായണീയ പാരായണം, 11ന് നൂതന തിരുവാതിരകളി, 12ന് പ്രസാദമൂട്ട്, ഭക്തിഗാനസുധ, വൈകിട്ട് 4ന് നാരായണീയ പാരായണം, 6ന് ദീപാരാധന, 6.45ന് സംഗീതാർച്ചന, 7.45ന് നൃത്തസന്ധ്യ, 8ന് അത്താഴക്കഞ്ഞി, 8.30ന് നൃത്താർച്ചന, 9ന് വിളക്ക്. 4ന് രാവിലെ 5ന് സ്കന്ദപുരാണപാരായണം, 6നും 7നും ഭാഗവതപാരായണം, 8ന് ശ്രീബലി, 9ന് നാരായണീയപാരായണം, 10ന് സംഗീതാർച്ചന, 11ന് കരോക്കെ ഭക്തിഗാനാർച്ചന, 12ന് പ്രസാദമൂട്ട്, തിരുവാതിരകളി, വൊകിട്ട് 4ന് ഭജൻസ്, 5ന് ഓട്ടൻതുള്ളൽ, 6ന് ദീപാരാധന, 6.30ന് വേദമന്ത്രോച്ഛാരണം, 7ന് നൃത്തസന്ധ്യ, 8ന് അത്താഴക്കഞ്ഞി, 8.30ന് ഹരികഥ, 10ന് വലിയ വിളക്ക്.
5ന് രാവിലെ 5ന് സ്കന്ദപുരാണപാരായണം, 6ന് സുബ്രഹ്മണ്യ കീർത്തനം, 7ന് ഭാഗവതപാരായണം, 8ന് ശ്രീബലി, 9ന് നാരായണീയ പാരായണം, 11ന് കാസർഗോഡ് തിരുവാതിരകളി, 12 ന് പ്രസാദമൂട്ട്, 1ന് ഉത്സവബലി ദർശനം, വൈകിട്ട് 4ന് കാഴ്ച ശ്രീബലി, മയൂരനൃത്തം, വൈക്കം ചന്ദ്രൻമാരാരുടെ പ്രമാണത്തിൽ മേജർ സെറ്റ് പഞ്ചവാദ്യം, 8ന് അത്താഴക്കഞ്ഞി, 9ന് തിരുവനന്ദപുരം സർസ്സവീണയുടെ ബ്രഹ്മാണ്ഡനായകൻ ബാലെ, വെളുപ്പിന് 5ന് വിളക്ക്, തെക്കും ചേരിമേൽ എഴുന്നള്ളിപ്പ്.
6ന് രാവിലെ 5ന് സ്കന്ദപുരാണപാരായണം, 6ന് ഭാഗവതപാരായണം, 8ന് തിരുവാതിരകളി, 9ന് നാരായണീയപാരായണം, 10ന് ഭജൻസ്, 11ന് ഗീതാപാരായണം, 12ന് പ്രസാദമൂട്ട്, സംഗീതക്കച്ചേരി, വൈകിട്ട് 3നും 9നും കുലവാഴപുറപ്പാട്, 5ന് കാഴ്ചശ്രീബലി, മയൂരനൃത്തം, തേരൊഴി രാമക്കുറിപ്പിന്റെ പ്രമാണത്തിൽ മേജർസെറ്റ് പഞ്ചാരിമേളം, തുടർന്ന് ദീപാരാധന, 8ന് അത്താഴക്കഞ്ഞി, 9ന് നൃത്തനൃത്ത്യങ്ങൾ, 10ന് കല്യാണ സൗഗന്ധികം കഥകളി, വെളുപ്പിന് 5ന് വിളക്ക്, വടക്കുംചേരിമേൽ എഴുന്നള്ളിപ്പ്. 7ന് തൃക്കാർത്തിക. രാവിലെ 6ന് തൃക്കാർത്തികദർശനം, സ്കന്ദപുരാണപാരായണം, 7ന് സുബ്രഹ്മണ്യ സഹസ്രനാമം, 7.30ന് വിഷ്ണുസഹസ്രനാമം, 8ന് ഭജൻസ്, 9നും 10നും സംഗിതക്കച്ചേരി, 11ന് ഭക്തിഗാനമേള, 11.30ന് മഹാപ്രസാദ ഊട്ട്, 12ന് ക്ലാസ്സിക്കൽ ഫ്യൂഷൻ, 1.30ന് സംഗീതക്കച്ചേരി, വൈകിട്ട് 3ന് നാരായണീയപാരായണം, 4ന് ഭാഗവതപാരായണം, 5ന് പുല്ലാങ്കുഴൽ കച്ചേരി, 6ന് ദീപാരാധന, 6.30ന് ഹിന്ദുമത സമ്മേളനം തിരുവിതാംകൂർ ദേവസ്വംബോർഡ് പ്രസിഡന്റ് കെ.അനന്തഗോപൻ ഉദ്ഘാടനം ചെയ്യും. 7.30ന് സംഗീതസദസ്സ്, 10ന് തൃക്കാർത്തിക വിളക്ക്, 12ന് വലിയകാണിക്ക, വെടിക്കെട്ട്. 8ന് രാവിലെ 8ന് സ്കന്ദപുരാണപാരായണം, 9നും 10നും ഭാഗവതപാരായണം, 12ന് പ്രസാദമൂട്ട്, വൈകിട്ട് 5ന് ആറാട്ടെഴുന്നള്ളിപ്പ്, 10ന് വൈക്കം മഹാദേവക്ഷേത്രത്തിൽ കൂടിപ്പൂജ വിളക്ക്.