ചങ്ങനാശേരി: മരിയൻ തീർത്ഥാടന കേന്ദ്രമായ പാറേൽ പള്ളി തിരുനാൾ ഡിസംബർ ഒന്ന് മുതൽ ഡിസംബർ 18 വരെ നടക്കും. വി.കുർബാന, വചന പ്രഘോഷണം, ജപമാല പ്രദിക്ഷണം, വിവിധ ദേവാലയങ്ങളിൽ നിന്നുള്ള തീർത്ഥാടനം എന്നിവ നടക്കും. ഡിസംബർ 1 ന് വൈകിട്ട് 4 ന് റെക്ടർ വികാരി ജോസഫ് വാണിയപ്പുരയ്ക്കൽ കൊടിയേറ്റ് നിർവഹിക്കും. ഇന്ന് മുതൽ ഡിസംബർ 7 വരെ ദിവസവും 5.30, 7.30, 9.30, 11.30 കുർബാന, മധ്യസ്ഥ പ്രാർത്ഥന, 4.15ന് വചന പ്രഘോഷണം, 5ന് ആഘോഷമായ വി.കുർബാന, 6ന് ജപമാല പ്രദിക്ഷിണം. 4,5,6 തീയതികളിൽ വൈകിട്ട് 7ന് കലാസന്ധ്യ. 7ന് വൈകിട്ട് 6ന് കുരിശടിയിലേക്കുള്ള പ്രദിക്ഷണം ആർച്ച് ബിഷപ്പ് ജോസഫ് പെരുന്തോട്ടം സമാപന ആശീർവാദം നൽകും.
എട്ടിന് രാവിലെ 5.30ന് കുർബാന അതിരൂപത സഹായ മെത്രാൻ തോമസ് തറയിൽ, 7.15ന് സപ്രാ, കുർബാന ആർച്ച് ബിഷപ്പ് ജോസഫ് പെരുന്തോട്ടം, 9.30 റാസ ഫാ. ജേക്കബ് നടുവിലേക്കളം നേതൃത്വം നൽകും. 12ന് കുർബാന, 2.30 ന് കുർബാന, 4ന് പ്രസുദേന്തിവാഴ്ച, 6ന് പ്രദിക്ഷണം. 18ന് കൊടിയിറക്ക് തിരുനാൾ. തിരുനാൾ ദിവസങ്ങളിൽ വചന പ്രഘോഷണം നടക്കുമെന്ന് ഫാ. ചെറിയാൻ കാരിക്കൊമ്പിൽ, ഫാ. ജേക്കബ് വാരിക്കാട്ട്, ഫാ. ടോബിൻ അറുവൻപറമ്പിൽ, ജോസുകുട്ടി കുട്ടംപേരൂർ, സിറിയക് കളത്തിപ്പറമ്പിൽ, വിജി കുന്നിപ്പറമ്പിൽ, ജെയിംസ് തൂമ്പുങ്കൽ എന്നിവർ അറിയിച്ചു.