
ചങ്ങനാശേരി. സെന്റ് ജോസഫ് കോളേജ് ഒഫ് കമ്മ്യൂണിക്കേഷൻ ഇന്റർ കൊളേജിയേറ്റ് മീഡിയ ഫെസ്റ്റ് 30 മുതൽനടക്കും. ഇൻസ്റ്റലേഷനുകളും എക്സിബിഷനുകളുമാണ് മുഖ്യ ആകർഷണം. നാല് ലക്ഷം രൂപയുടെ സമ്മാനങ്ങളാണ് ഒരുക്കിയിരിക്കുന്നത്. 30ന് രമേഷ് പിഷാരടി ഉദ്ഘാടനം നിർവ്വഹിക്കും. എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ.ആന്റണി എത്തയ്ക്കാട് അദ്ധ്യക്ഷത വഹിക്കും. മുനിസിപ്പൽ ചെയർപേഴ്സൺ സന്ധ്യാ മനോജ് മുഖ്യപ്രഭാഷണം നടത്തും. മാദ്ധ്യമ രംഗത്ത് അവാർഡുകൾ കരസ്ഥമാക്കിയ കോളേജിലെ 10 പൂർവവിദ്യാർത്ഥികളെ ആദരിക്കും. വൈകിട്ട് "ഫേബിൾസ് ഒഫ് അൺഫ്രെണ്ട്ലി'' നാടകം അരങ്ങേറും. 1ന് സ്പെക്ട്രം ഫാഷൻ ഷോയും 2ന് ജോബ് കുര്യന്റെ സംഗീതനിശയും നടക്കും.