കോട്ടയം : മർച്ചന്റ്സ് അസോസിയേഷന്റെ വജ്രജൂബിലിയോടനുബന്ധിച്ച് സമ്മാനപ്പെരുമഴയുമായി 'വ്യാപാരോത്സവം" എന്ന പേരിൽ ഒരു സെയിൽസ് പ്രമോഷൻ സ്കീം ക്രിസ്മസ് - ന്യൂ ഇയർ കാലയളവിൽ നടപ്പിലാക്കുന്നു. 2022 ഡിസംബർ 1 മുതൽ 2023 ജനുവരി 14 വരെ കോട്ടയം മർച്ചന്റ്സ് സിയേഷൻ അംഗങ്ങളുടെ വ്യാപാര സ്ഥാപനങ്ങളിൽ നടക്കുന്ന വില്പനയോടൊപ്പം ഉപഭോക്താക്കൾക്ക് കൂപ്പണുകൾ നൽകും. ജനുവരി 15 ന് മാപ്പിളഹാളിൽ നടത്തുന്ന അസോസിയേഷന്റെ വജ്രജൂബിലി ആഘോഷദിനത്തിലാണ് നറുക്കെടുപ്പ്. ഇതുവഴി പട്ടണത്തിലേക്ക് ഉപഭോക്താക്കളെ ആകർഷിക്കുകയാണ് ലക്ഷ്യമെന്ന് ഭാരവാഹികൾ അറിയിച്ചു. ഒന്നാം സമ്മാനം : മാരുതി ആൾട്ടോ 800, രണ്ടാം സമ്മാനം :ഹോണ്ടാ ആക്ടീവ് 125, മൂന്നാം സമ്മാനം : റഫ്രിജറേറ്റർ, നാലാം സമ്മാനം : വാഷിംഗ് മെഷീൻ, അഞ്ചാം സമ്മാനം : എൽ.ഇ.ഡി ടെലിവിഷൻ.