തലയോലപ്പറമ്പ് : എസ്.എൻ.ഡി.പി യോഗം കെ.ആർ.നാരായണൻ സ്മാരക തലയോലപ്പറമ്പ് യൂണിയൻ വനിതാ സംഘത്തിന്റെ നേതൃത്വത്തിൽ യുവാക്കളുടെയും വിദ്യാർത്ഥികളുടെയും ഇടയിൽ വർദ്ധിച്ചു വരുന്ന ലഹരി മയക്കുമരുന്ന് ഉപയോഗത്തിനും, അന്ധവിശ്വാസത്തിനും അനാചാരങ്ങൾക്കുമെതിരെ ജനജാഗ്രത സദസ് സംഘടിപ്പിച്ചു. തലയോലപ്പറമ്പ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എൻ.ഷാജിമോൾ ഉദ്ഘാടനം ചെയ്തു. വനിതാസംഘം യൂണിയൻ പ്രസിഡന്റ് ജയ അനിൽ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ പ്രസിഡന്റ് ഇ.ഡി.പ്രകാശൻ, സെക്രട്ടറി എസ്.ഡി.സുരേഷ് ബാബു, സുനിത അജിത്, പി.കെ.വേണുഗോപാൽ, കെ..എസ്.അജീഷ് കുമാർ, യു.എസ്.പ്രസന്നൻ, രാജി ദേവരാജൻ, ഓമന രാമകൃഷ്ണൻ, ആശ അനീഷ്, സലിജ അനിൽകുമാർ, വത്സ മോഹനൻ, വി.ആർ.ശ്രീകല എന്നിവർ സംസാരിച്ചു. വനിതാസംഘം സെക്രട്ടറി ധന്യാ പുരുഷോത്തമൻ സ്വാഗതവും, വൈസ് പ്രസിഡന്റ് ബീനാ പ്രകാശ് നന്ദിയും പറഞ്ഞു.