ചേർപ്പുങ്കൽ : ബി.വി.എം കോളേജ് നാഷണൽ സർവീസ് സ്‌കീം യൂണിറ്റ് ഇടുക്കി ജില്ലയിലെ പുറ്റടി ഹോളിക്രോസ് കോളേജ് ഒഫ് മാനേജ്‌മെന്റ് ആൻഡ് ടെക്‌നോളജിയുമായി ചേർന്ന് സാംസ്‌കാരിക വിനിമയ പരിപാടി നടത്തി. ബി.വി.എം കോളേജ് പ്രിൻസിപ്പൽ ഡോ.ബേബി സെബാസ്റ്റിൻ തോണിക്കുഴി പരിപാടി ഫ്ലാഗ് ഓഫ് ചെയ്തു. പുറ്റടി കോളേജിൽ നടന്ന സാംസ്‌കാരിക സന്ധ്യ പ്രിൻസിപ്പൽ ഡോ.എസ്.ശ്രീജേഷ് ഉദ്ഘാടനം ചെയ്തു. പ്രോഗ്രാം ഓഫീസർമാരായ ഡോ. ജോർജുകുട്ടി വട്ടോത്ത്, അസോ. പ്രൊഫ. പി. എസ്. അൻജുഷ, അസോ. പ്രൊഫ. ആന്റണി ലൂക്കോസ്, അസി. പ്രൊഫ. റിഫിൻഷാ, അസി. പ്രൊഫ. റിയാ ജോൺ എന്നിവർ പ്രസംഗിച്ചു. കലാ സാംസ്‌കാരിക പരിപാടികളും അരങ്ങേറി.