പാലാ : മീനച്ചിൽ താലൂക്ക് എൻ.എസ്.എസ് യൂണിയൻ ഇടനാട്, ഉള്ളനാട് മേഖലാ നേതൃയോഗം 188ാം നമ്പർ അന്തീനാട് കരയോഗം വക ഗൗരീശങ്കര ഓഡിറ്റോറിയത്തിൽ നടന്നു. യൂണിയൻ വൈസ് പ്രസിഡന്റ് പി.എസ്.ഷാജികുമാർ ഉദ്ഘാടനം ചെയ്തു. അന്തീനാട് കരയോഗം പ്രസിഡന്റ് പി.കെ.മാധവൻ നായർ അദ്ധ്യക്ഷത വഹിച്ചു. മേഖലാ കൺവീനർമാരായ എം.ജി. സന്തോഷ് കുമാർ, അജിത്ത് സി. നായർ, വനിതാ യൂണിയൻ വൈസ് പ്രസിഡന്റ് ബിജി മനോജ്, യൂണിയൻ കമ്മിറ്റി മെമ്പർമാരായ എസ്.ഡി. സുരേന്ദ്രൻ നായർ, അഡ്വ. എം.കെ. ഗോപാലകൃഷ്ണൻ നായർ, യൂണിയൻ സെക്രട്ടറി വി.കെ രഘുനാഥൻ നായർ എന്നിവർ ചർച്ച നയിച്ചു.