ചങ്ങനാശേരി : സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാമത് വാർഷിക ആഘോഷത്തിന്റെ ഭാഗമായി ചങ്ങനാശേരി സുഹൃദ്‌സമിതി സംഘടിപ്പിച്ച ആസാദി കാ അമൃത് മഹോത്സവ് പരിപാടികളുടെ സമാപന സമ്മേളനം അഡ്വ. ജോബ് മൈക്കിൾ എം.എൽ.എ ഉദ്ഘാടനം ചെയ്തു. വ്യാപാര ഭവനിൽ നടന്ന യോഗത്തിൽ സുഹൃദ്‌സമിതി പ്രസിഡന്റ് ഡോ.റൂബിൾരാജ് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി കുര്യൻ തൂമ്പുങ്കൽ, സിബി മുക്കാടൻ, ടോമിച്ചൻ അയ്യരുകുളങ്ങര, റൗഫ് റഹീം എന്നിവർ പങ്കെടുത്തു.