
കോട്ടയം. പബ്ലിക് ലൈബ്രറി വാർഷികാഘോഷ കലാസാഹിത്യ സന്ധ്യകൾക്ക് നാളെ തുടക്കം. കെ.പി.എസ് മേനോൻ ഹാളിൽ 4.30ന് പെരുമ്പടവം ശ്രീധരൻ പ്രഭാഷണം നടത്തും. വ്യാഴാഴ്ച 4.30ന് ഡോ.കെ.എസ്.രാധാകൃഷ്ണന്റെ പ്രഭാഷണം. 6.30 മുതൽ ഡോ.പത്മിനി കൃഷ്ണൻ,ഡോ. ദ്രൗപതി പ്രവീൺ എന്നിവരുടെ നൃത്ത സമന്വയം. രണ്ടിന് 4.30ന് ഡോ.വി.പി.ഗംഗാധരന്റെ പ്രഭാഷണം. 6.30 ന് കഥകളി. മൂന്നിന് 4.30ന് ഡോ.ജോർജ് ഓണക്കൂറിന്റെ പ്രഭാഷണം . 6.30ന് കഥാപ്രസംഗം വിനോദ് ചമ്പക്കര. 4ന് വൈകിട്ട് 4ന് എബ്രഹാം ഇട്ടിച്ചെറിയ ശതാഭിഷേക സമ്മേളനം . ഉദ്ഘാടനം ഗോവ ഗവർണർ അഡ്വ. പി.എസ് ശ്രീധരൻ പിള്ള.