കുമ്മണ്ണൂർ : ദേശീയ ക്ഷീരദിനാഘോഷത്തിന്റെ ഭാഗമായി കുട്ടികൾക്കായി പോസ്റ്റർ രചനാ മത്സരം സംഘടിപ്പിച്ചു. ഡിസംബർ 21, 22 തീയതികളിലായി കിടങ്ങൂരിൽ നടക്കുന്ന കോട്ടയം ജില്ലാ ക്ഷീരസംഗമത്തിന്റെ വിളംബര പ്രഖ്യാപനവും നടന്നു. വിജയികൾക്കുള്ള സമ്മാനങ്ങൾ ജില്ലാ ക്ഷീരോത്സവ വേദിയിൽ വച്ച് വിതരണം ചെയ്യും. കിടങ്ങൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബോബി മാത്യു, പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ അശോക് കുമാർ പൂതമന, ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ സി.ആർ.ശാരദ, ക്ഷീരപരിശീലന കേന്ദ്രം പ്രിൻസിപ്പൾ മിനി ജോസഫ്, അസിസ്റ്റന്റ് ഡയറക്ടർ വിജി വിശ്വനാഥ്, ക്ഷീരവികസന ഓഫീസർ സിന്ധു വി, കുമ്മണ്ണൂർ ക്ഷീരസംഘം സെക്രട്ടറി ബിന്ദു സജികുമാർ എന്നിവർ നേതൃത്വം നൽകി.