ചങ്ങനാശേരി : മാടപ്പള്ളി ബ്ലോക്ക് പഞ്ചായത്തിന്റെയും ചങ്ങനാശേരി നഗരസഭാ പ്രദേശത്തേയും പരിധിയിൽപ്പെട്ട ക്ഷീരകർഷകരുടെ സംഗമവും കന്നുകാലികളുടെ പ്രദർശനവും നടന്നു. ചീഫ് വിപ്പ് എൻ.ജയരാജ് ഉദ്ഘാടനം ചെയ്തു. അഡ്വ.ജോബ് മൈക്കിൾ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. മാടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൻ.രാജു മുഖ്യപ്രഭാഷണം നടത്തി. കോട്ടയം ക്ഷീര വികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ സി.ആർ ശാരദ റിപ്പോർട്ട് അവതരിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുനിത സുരേഷ്, മാടപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് മണിയമ്മ രാജപ്പൻ, വിനു ജോബ്, ബിന്ദു ജോസഫ്, അലക്‌സാണ്ടർ പ്രാക്കുഴി, മാത്തുക്കുട്ടി പ്ലാത്താനം, വർഗീസ് ആന്റണി, സബിത ചെറിയാൻ, ലൈസമ്മ ആന്റണി, ബീനാ കുന്നത്ത്, സൈനാ തോമസ്, ടീനാമോൾ റോബി, മാടപ്പള്ളി പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷൻ പി.എ ബിൻസൺ തുടങ്ങിയവർ പങ്കെടുത്തു. മാടപ്പളളി ക്ഷീര സംഘം ഭരണ സമിതി അംഗം ജയിംസ് വർഗീസ് സ്വാഗതവും മാടപ്പള്ളി ക്ഷീരവികസന ഓഫീസർ പി.ബി ജയകുമാരി നന്ദിയും പറഞ്ഞു.