ഇടപ്പാടി : ഇടപ്പാടി ആനന്ദഷൺമുഖ ക്ഷേത്ര ഉത്സവം പൂർവാധികം ഭംഗിയായി നടത്തുന്നതിന് ദേവസ്വം പ്രസിഡന്റ് എം.എൻ. ഷാജിയുടെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ തീരുമാനിച്ചു. സെക്രട്ടറി സുരേഷ് ഇട്ടിക്കുന്നേൽ കാര്യങ്ങൾ വിശദീകരിച്ചു. വൈസ് പ്രസിഡന്റ് സതീഷ് മണി, ദേവസ്വം മാനേജർ ദീലീപ്, ഖജാജി പി.എസ്. ശാർങ്ധരൻ, കമ്മിറ്റി അംഗം എൻ.കെ.ലവൻ, പാലാ ടൗൺ ശാഖ പ്രസിഡന്റ് പി.ജി അനിൽകുമാർ, വയലാ ശാഖാ പ്രസിഡന്റ് സജീവ്, വിവിധ ശാഖാ ഭാരവാഹികൾ തുടങ്ങിയവർ സംസാരിച്ചു. ഉത്സവ നടത്തിപ്പിനായി ആഘോഷ കമ്മിറ്റിയെ തിരഞ്ഞെടുത്തു. മുഖ്യരക്ഷാധികാരിയായി എസ്.എൻ.ഡി.പി യോഗം വൈസ് പ്രസിഡന്റ് തുഷാർ വെളളാപ്പള്ളിയും, ചെയർമാനായി മീനച്ചിൽ യൂണിയൻ ചെയർമാൻ എം.ബി.ശ്രീകുമാർ, ജനറൽ കൺവീനറായി സി.പി ജയൻ കുമ്മണ്ണൂർ, കൺവീനറായി ജ്യോതിഷ് വേഴാങ്ങാനം എന്നിവരെ തിരഞ്ഞെടുത്തു. വിവിധ സബ് കമ്മിറ്റിയും നിലവിൽ വന്നു. യോഗത്തിന് ശേഷം പ്രസാദമൂട്ടും നടന്നു.